കേരളത്തിലേക്ക് കൂടുതല്‍ വാക്സിന്‍ എത്തി; എത്തിയത് 2,20,000 ഡോസ് വാക്സിന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിലേക്ക് കൂടുതല്‍ വാക്സിന്‍ എത്തി. 2,20,000 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് എത്തിയത്.കൊവിഷീല്‍ഡ് വാക്സീനാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച വാക്സിന്‍ മറ്റ് ജില്ലകളിലേക്കും കൈമാറും. നേരത്തെ 50 ലക്ഷം കോവിഡ് വാക്സിന്‍ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. അതിനിടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കരുതല്‍ ശേഖരമായി 510 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉണ്ടെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *