പ്രമുഖ റിയാലിറ്റി ഷോ ബിഗ് ബോസ് അവതാരകനാണ് മോഹൻലാൽ. ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡിൽ മത്സരാർത്ഥികളെ കാണാൻ മോഹൻലാൽ എത്താറുണ്ട്. എന്നാൽ ഇത്തവണ വാരാന്ത്യ എപ്പിസോഡിൽ എത്തിയ മോഹൻലാലിൻറെ കയ്യിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.

ബറോസ് എന്ന ആലേഖനം ചെയ്ത ടാറ്റൂ തന്റെ കയ്യിൽ ഒട്ടിച്ചിരിക്കുകയാണ് താരം. മോഹനലാൽ സംവിധായകന്റെ വേഷമണിയുന്ന ആദ്യ ചിത്രം കൂടിയാണ് ബറോസ്. മോഹൻലാലിന്റെ പെരുവിരലിനടുത്താണു സ്വന്തം സിനിമയുടെ പേർ പച്ചകുത്തിയിരിക്കുന്നത്. ബറോസ് എന്ന് ഇംഗ്ളിഷിൽ പച്ചകുത്തുന്നതിനു ബറോസിന്റെ അതേ ടൈറ്റിൽ അക്ഷരങ്ങൾതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 3 മാസത്തോളം തെളിഞ്ഞു കിടക്കുന്ന താൽക്കാലിക പച്ചകുത്തലാണിത്. കൊറോണ മൂലം താൽക്കാലികമായി ബറോസിന്റെ ഷൂട്ട് നിർത്തിവച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *