കോവിഡ്: ഇന്ത്യയ്ക്കുള്ള യു.എസിന്റെ ആദ്യഘട്ട സഹായം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച ഒരു പ്രത്യേക വിമാനം കൂടി സഹായവുമായി ഇന്ത്യയിലെത്തും. കൂടുതല്‍ വിമാനങ്ങള്‍ അടുത്ത ആഴ്ച തന്നെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍, പിപിഇ-വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യുഎസില്‍ നിന്ന് അവരുടെ വ്യോമസേന വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്.

കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാന്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ് അടക്കം നാല്‍പ്പതിലേറെ രാജ്യങ്ങള്‍ എത്തിയിട്ടുണ്ട്. റഷ്യയില്‍നിന്ന് രണ്ടു വിമാനങ്ങളില്‍ ഓക്‌സിജന്‍ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും കഴിഞ്ഞ ദിവസം എത്തി. യു.എ.ഇ.യില്‍നിന്നുള്ള സഹായങ്ങളുമെത്തി. അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള സഹായങ്ങളുമായി അടുത്തദിവസങ്ങളില്‍ വിമാനങ്ങളെത്തും. ഓക്‌സിജനും അതുത്പാദിപ്പിക്കാനുള്ള ഉപകരണങ്ങള്‍ക്കുമാണ് സഹായങ്ങളില്‍ ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *