https://youtu.be/H4D8j1aXdyQ

 

ബംഗാളിലെ മേദിനിപുരില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. കാർ തകര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് വി.മുരളീധരന്‍ ആരോപിച്ചു. മുരളീധരന്റെ ഡ്രൈവർക്ക് പരുക്കേറ്റു. സംസ്ഥാനത്ത് അക്രമത്തിനിരയായവരെ കാണാന്‍ പോകുംവഴിക്കായിരുന്നു സംഭവം. അക്രമിസംഘം പൊലീസ് വാഹനവും ആക്രമിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ, ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചു. സംഘര്‍ഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടുത്ത അതൃപ്തി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *