സാമ്പത്തിക തട്ടിപ്പ്: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടില്‍നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ ശ്രീകുമാര്‍ മേനോന്‍ കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ലെന്നും അന്വേഷിക്കുമ്പോള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും പരാതിയില്‍ പറയുന്നു.  ഇതിനിടെ, ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ പോലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *