ന്യൂട്രിചാര്‍ജ്ജ്‌ ഫിജകാര്‍ട്ട്‌ ഇ കൊമേഴ്‌സിലൂടെ സാനിയ മിര്‍സ വിപണിയിലിറക്കി

ദുബായ്‌ : ഡയറക്‌ട്‌ മാര്‍ക്കറ്റിംഗും ഇ കൊമേഴ്‌സ്‌ വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്‌സ്‌ പ്ലാറ്റ്‌ ഫോമായ ഫിജികാര്‍ട്ട്‌. കോം തങ്ങളുടെ വിപുലമായ ഉത്‌പന്ന ശൃംഖലയിലേക്ക്‌ പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാര്‍ജ്ജ്‌ ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കി. ദുബായിലെ അല്‍- തവാര്‍ മൂന്ന്‌ വെഡ്ഡിംഗ്‌ സെന്ററില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരിലൊരാളയ ലോകോത്തര ടെന്നീസ്‌ താരം സാനിയ മിര്‍സ ന്യൂട്രിചാര്‍ജ്ജ്‌ ഔദ്യോഗികമായി ഫിജികാര്‍ട്ട്‌.കോമിലൂടെ വിപണിയിലിറക്കി.
ദുബായില്‍ നടന്ന ചടങ്ങില്‍ ഫിജികാര്‍ട്ട്‌.കോം ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണ്ണൂര്‍, സിഇഒ ഡോ. ജോളി ആന്റണി, ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ അനീഷ്‌ കെ ജോയ്‌ എന്നിവര്‍ പങ്കെടുത്തു. മനുഷ്യശരീരത്തിലെ കൊഴുപ്പ്‌ ഒഴിവാക്കി ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‌ ഫലപ്രാപ്‌തി പൂര്‍ണ്ണമായും തെളിയിക്കപ്പെട്ട ആഗോള നിലവാരത്തിലുള്ള പോഷകാഹാരവും പഥ്യാഹാരപമായ സ്‌പ്ലിമെന്റുകളും ഉള്‍പ്പെട്ടതാണ്‌ ന്യൂട്രിചാര്‍ജ്ജ്‌.

Leave a Reply

Your email address will not be published. Required fields are marked *