ഓരോ ഇന്ത്യക്കാന്റെയും അക്കൗണ്ടില്‍ 15 ലക്ഷം: നരേന്ദ്രമോദി അങ്ങനെ പറഞ്ഞിട്ടേയില്ല: ബിജെപി നോതാവ്

പൂനെ: വിദേശത്തു നിന്ന് കള്ളപ്പണം എത്തിച്ച ശേഷം ഓരോ ഇന്ത്യക്കാന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നല്‍കുമെന്ന മോദി സര്‍ക്കാരിന്റെ വാഗ്ദാനത്തിന്റെ പേരില്‍ ബിജെപി ഏറ്റുവാങ്ങിയ വിമര്‍ശനങ്ങള്‍ ചെറുതൊന്നുമല്ല.

എന്നാല്‍ ഈ വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ്. അങ്ങനെയൊരു വാഗ്ദാനം തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി പറഞ്ഞിട്ടേയില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപിയായ അമര്‍ സാബ്‌ളെയാണ് ഈ വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് അമര്‍ സാബ്‌ളെ പറയുന്നത്. 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുമെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *