പി എം കെയർ ഫണ്ടിൽ നിന്നും ഒന്നരക്കോടി ലഭിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി

തൃശൂർ: ജില്ലയിലെ മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി. തൃശൂർ ജില്ല കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാർ പി എം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. ഒരു മിനുട്ടിൽ ശരാശരി 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.മെഡിക്കൽ കോളേജിലെ കോവിഡ്ചികിത്സക്ക് ഈ സംവിധാനം വലിയ സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *