കോഴിക്കോട്:സാഹിത്യകാരനും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം. ചുടല, ഇവരും ഇവിടെ ജനിച്ചവർ, എത്രയും പ്രിയപ്പെട്ടവർ,തെരുവിന്റെ തീപ്പൊരി ,ചങ്കൂറ്റം, മുന്നേറ്റം തുടങ്ങിയവ പ്രധാന നോവലുകളാണ്. ആനുകാലികങ്ങളിൽ ഉൾപ്പടെ നിരവധി കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണിയൂർ യുപി, നടുവണ്ണൂർ സൗത്ത് മാപ്പിള എൽപി , ഉണ്ണികുളം ഗവ. യുപി, പള്ളിക്കണ്ടി ഗവ.എൽ.പി, പയ്യോളി ഗവ . ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1993-ൽ റിട്ടയർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *