72 പഞ്ചായത്തിൽ ടിപിആർ 50 ശതമാനത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി. 300 ൽ അധികം പഞ്ചായത്തുകളിൽ ടി പി ആർ 30 ശതമാനത്തിനു മുകളിലാണ്.

500 മുതൽ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ട്. എറണാകുളകത്ത് 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുകളുള്ള (ടിപിആർ) 19 പഞ്ചായത്തുകളുണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണ്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തുടരുകയാണ്. ഈ ജില്ലകളിൽ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തണം. മറ്റു ജില്ലകളിൽ രോഗികളുടെ എണ്ണം പതുക്കെ കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *