പറവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക്. പാല്യത്തുരുത്ത് ചക്കാലയ്ക്കല്‍ കണ്ണന്‍ എന്നു വിളിക്കുന്ന സന്നേശിനെയാണു ഭാഗ്യദേവത തുണച്ചത്. കെ.എം. അറുമുഖന്‍ എന്ന ലോട്ടറി വില്‍പനക്കാരനില്‍ നിന്നു വാങ്ങിയ ടിക്കറ്റിനാണു സമ്മാനം. തുരുത്തിപ്പുറം മില്ലേനിയം ലക്കി സെന്ററില്‍ നിന്നാണ് അറുമുഖന്‍ വില്‍പനയ്ക്കായി ടിക്കറ്റ് വാങ്ങിയത്. മാച്ചാംതുരുത്ത് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന സന്നേശ് 15 വര്‍ഷമായി പതിവായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ട്.

സമ്മാനം കിട്ടിയ ടിക്കറ്റ് ജില്ലാ സഹകരണ ബാങ്കിന്റെ ശാഖയില്‍ ഏല്‍പിച്ചു.അപകടത്തില്‍ പരുക്കേറ്റ് ഏറെക്കാലം ചികില്‍സയിലായിരുന്ന സന്നേശിനു കടബാധ്യതകള്‍ ഏറെയുണ്ട്. അതെല്ലാം വീട്ടണം, സഹോദരന് ഒരു വീട് ഒരുക്കണം എന്നിവയാണ് ആഗ്രഹമെന്നു സന്നേശ് പറഞ്ഞു. സന്നേശിനൊപ്പം ലോട്ടറിയെടുത്ത രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്കു സമാശ്വാസ സമ്മാനം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *