ഈദ് ആശംസകൾ അറിയിച്ച് സമൂഹമാധ്യമത്തിൽ പങ്കു വച്ച പോസ്റ്റിൽ വർഗീയ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടി നൽകി അനു സിത്താര.പരിവർത്തനം എങ്ങോട്ട് ?’ എന്ന് ചോദിച്ചയാൾക്ക് ‘മനുഷ്യനിലേക്ക്’ എന്ന മറുപടി നൽകിയ താരത്തിന് കയ്യടികളുമായി ആരാധകർ പിന്തുണ നൽകി. ‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്.’ താരത്തിന്റെ കമന്റ് പങ്കു വച്ച് ആരാധകരിൽ ഒരാൾ കുറിച്ചതിങ്ങനെ. ഒരുപാട് പേരാണ് അനുവിന്റെ ധീരമായ മറുപടിയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
2021-05-12
