തൃശൂർ : ചാലക്കുടിയിൽ വയോധിക കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊരട്ടി സ്വദേശിനി ത്രേസ്യാമ്മ (72) യാണ് സമീപത്തെ പറമ്പിലെ കിണക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയോടെയായിരുന്നു സംഭവം. കൊറോണ ബാധിക്കുമോയെന്ന ഭയത്തെ തുടർന്നാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് വിവരം. ത്രേസ്യാമ്മയുടെ വീട്ടിൽ നാല് പേർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ത്രേസ്യാമ്മ.ഫയർഫോഴ്‌സ് എത്തിയാണ് ത്രേസ്യാമ്മയെ രക്ഷിച്ചത്. വീഴ്ചയിൽ ഇവർക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *