മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ബീഡി തൊഴിലാളി ജനാര്‍ദനന് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം.ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണകത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ജനാര്‍ദനന് കൈമാറിയത്.അക്കൗണ്ടില്‍​ ആകെ 2,00,850 രൂപ ഉള്ളപ്പോഴാണ് ജനാര്‍ദനന്‍ രണ്ട് ലക്ഷവും ദുരിതാശ്വസ നിധിയിലേക്ക് കൈമാറി മാതൃകയായത്.

കണ്ണൂരില്‍നിന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ടി. പത്മനാഭന്‍, എം. മുകുന്ദന്‍ എന്നിവര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മേയര്‍ ടി.ഒ മോഹനന്‍, അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷിടീച്ചര്‍, ഇ.കെ നായനാരുടെ ഭാര്യ ശാരദടീച്ചര്‍, ചടയന്‍ ഗോവിന്ദന്റെ ഭാര്യ ദേവകി എന്നിവര്‍ക്കും ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *