നടി അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട നഹാബ് മാപ്പുമായി രംഗത്ത്; തനിക്കും കുടുംബമുണ്ടെന്നും ക്ഷമിക്കണമെന്നും യുവാവ്

തിരുവനന്തപുരം: നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി എത്തിയ നഹാബ് എന്ന യുവാവിന് അശ്വതി നല്‍കിയ മറുപടി സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചൃക്ക് വഴിയൊരുക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ കമന്റ് പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞിരിക്കുകയാണ് കമന്റിട്ട യുവാവ്. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ അശ്വതി കൊടുത്ത തക്കതായ മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുടുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പ് പറഞ്ഞ് അക്കൗണ്ട് താല്‍കാലികമായി റദ്ദ് ചെയ്ത് യുവാവ് മുങ്ങിയത്.

നിങ്ങളുടെ മാറിടം സൂപ്പര്‍ ആണല്ലോ’ എന്നായിരുന്നു നഹാബ് പരസ്യമായി ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഒട്ടും മടികൂടാതെ അയാള്‍ക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു. സൂപ്പര്‍ ആവണമല്ലോ…ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്! ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്…’ എന്നാണ് അശ്വതി മറുപടി നല്‍കി. ഈ മറുപടി സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *