നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ കമന്റിട്ട യുവാവ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ സിപിഎമ്മിന്റെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം വ്യത്യസ്ത പ്രതികരണം നടത്തിയതായി പ്രചരണം. അശ്വതിക്കെതിരെ അശ്ലീല കമന്റിട്ട വ്യക്തിയെ പിന്തുണയ്ക്കുന്ന രീതിയിൽ സിപിഎമ്മിന്റെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗമായ നസീമ ഇസ്ഹാഖ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചെ പോസ്റ്റെന്ന രീതിയിലാണ് ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

ഇല്ലാത്ത സാധനം ഈതി പെരുപ്പിച്ചു അതും തുറന്നു കാട്ടി കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ യാതോരു ബന്ധവുമില്ലെന്ന് നസീമയുടെതായി പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു. വില കൂടിയ പുട്ടി തേച്ചു ലെഗ്ഗിൻസും വലിച്ചു കയറ്റി എന്നെ നോക്ക് എന്ന് പറഞ്ഞ് നിന്നാൽ ഇതല്ല ഇതിനപ്പുറവും കേൾക്കേണ്ടി വരുമെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഇതോടെ ഇവരുടെ പോസ്റ്റിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അശ്വതി ശ്രീകാന്ത് പങ്കുവെച്ച ഫോട്ടോയാണ് സൈബർ ആക്രമണത്തിന് ഇരയായത്. താരം പങ്കുവെച്ച ഫോട്ടോയുടെ കീഴിലാണ് അശ്ലീല കമന്റ് വന്നത്.
താരത്തിന്റെ മാറിടത്തെ കുറിച്ച് ആയിരുന്നു ഒരാൾ കമന്റ് ഇട്ടത്. സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ് എന്ന് താരം കുറിക്കു കൊള്ളുന്ന മറുപടിയും കൊടുത്തിരുന്നു. പിന്നീട് ആ വ്യക്തി മാപ്പു പറയുകയും ചെയ്തിരുന്നു എന്നാൽ ഇതിനിടയിലാണ് നസീമ ഇസ്ഹാഖ് ഇത്തരത്തിൽ ഒരു കമന്റ്മായി വന്നത് എന്നും അവശ്യമില്ലാത്ത പോസ്റ് ആയിരുന്നുമെന്നാണ് ജനസംസാരം. ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ഇവരുടെ പ്രൊഫൈൽ ഇപ്പോൾ ലോക്ക് ചെയ്ത നിലയിലാണ്. ഈ പോസ്റ്റിനെ കുറിച്ച് ഇതുവരെ ഇവരുടെ പ്രതികരണം ഒന്നും വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *