മനുഷ്യക്കടത്ത് വഴി ബെംഗളൂരുവിൽ എത്തിച്ച 24 വയസ്സുള്ള യുവതിയെ കൂട്ടംചേർന്നു പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതു 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടർന്നെന്നു പൊലീസ്. സെക്സ് റാക്കറ്റിന്റെ ഭാഗമായിരുന്ന സംഘത്തിൽനിന്നു യുവതി 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പലവട്ടം ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നൽകിയില്ല. പിടിയിലായ സ്ത്രീകൾ യുവതിയെ കണ്ടെത്തുകയും മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുകയുമായിരുന്നു. തുടർന്നു മർദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. സംഘത്തിലൊരാളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതെന്നും പൊലീസ് പറഞ്ഞു. വിഡിയോ വൈറൽ ആയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോഴിക്കോട്ട് ബ്യൂട്ടിപാർലറിൽ ജോലി ചെയ്തിരുന്ന യുവതിയെ കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു കടന്നുകളയാൻ ശ്രമിച്ച റിദോയിയെയും മറ്റൊരു പ്രതി റാകിബുൾ ഇസ്‌ലാം സാഗറിനെയും പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *