വ്യവസായമന്ത്രി പി രാജീവിന് കോവിഡ്

തിരുവനന്തപുരം: വ്യവസായമന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നതിനാല്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്തു നോക്കുകയായിരുന്നുവെന്ന് പി രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ‘‘രണ്ടു വാക്സിന്‍ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യുകയായിരുന്നു. ആന്‍റിജനില്‍ തന്നെ പോസറ്റീവ് . കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കമുണ്ടായവര്‍ ശ്രദ്ധിക്കുമല്ലോ.’’ രാജീവ് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ നിയമസഭാ സമ്മേളനത്തിലും മന്ത്രി പങ്കെടുത്തിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായും പി. രാജീവ് അടുത്തിടപഴകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കളമശ്ശേരി മണ്ഡലത്തിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസ നിധി, പ്രതിരോധ സാമഗ്രികളുടെ വിതരണം അടക്കമുള്ളവയിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും മന്ത്രി പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *