കോവിഡ് രോഗി മരുമകളെ ആലിംഗനം ചെയ്തു രോഗിയാക്കി

ഹൈദരാബാദ്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തനിച്ചുകഴിയേണ്ടി വന്നതിൽ പ്രകോപിതയായ സ്ത്രീ മരുമകളെ ബലമായി ആലിംഗനം ചെയ്ത് കോവിഡ് പകർത്തി. തെലങ്കാനയിലാണ് സംഭവം.

കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ തന്നോട് അകൽച്ച കാണിക്കുന്നതിൽ ഇവർ അസ്വസ്ഥയായിരുന്നുവെന്ന് മരുമകൾ പറയുന്നു. ഇവരെ പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരുന്നത്. ഭക്ഷണം നൽകിയിരുന്നതും പ്രത്യേകമാണ്. പേരക്കുട്ടികളെ മുത്തശ്ശിയുടെ സമീപത്തേക്ക് വിട്ടിരുന്നില്ല. അതാണ് ഇവരെ പ്രകോപിപ്പിച്ചത്. ‘എനിക്കും കോവിഡ് 19 വരട്ടേ എന്നുപറഞ്ഞാണ് അമ്മായിയമ്മ എന്നെ ബലംപ്രയോഗിച്ച് ആലിംഗനം ചെയ്തത്. ഞാൻ മരിക്കുമ്പോൾ നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്നും അവർ ചോദിച്ചു.’ യുവതി പറയുന്നു.

യുവതി കോവിഡ് പോസിറ്റീവാണെന്ന്‌ സ്ഥിരീകരിച്ചതോടെ ഇവരെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് സഹോദരിയെത്തിയാണ് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയത്. സഹോദരിയുടെ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ് യുവതി.

Leave a Reply

Your email address will not be published. Required fields are marked *