കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപ്പിടുത്തം. എം. എം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലെ ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കവര്‍ കമ്ബനിയുടെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്

വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉത്പ്പന്നങ്ങള്‍ എത്തിച്ച്‌ തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്. രണ്ട് യുണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് അപകട കാരണമെന്നും പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *