മെസ്സിയുടെ ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഉജ്ജ്വല വിജയം. ലോകകപ്പിനായി ഒരുങ്ങുന്ന അറ്റ്ജന്റീന ഇന്ന് പുലര്‍ച്ചെ ഹെയ്തിയെ ആണ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. മെസ്സിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ സാമ്പോളിയുടെ ടീം 8ആം മിനുട്ടില്‍ തന്നെ സ്‌കോറിംഗ് ആരംഭിച്ചു.

8ആം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസ്സി 58, 66 മിനുട്ടുകളില്‍ വീണ്ടും വല ചലിപ്പിച്ച് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. മെസ്സിയുടെ അര്‍ജന്റീനയ്ക്കായുള്ള 6ആം ഹാട്രിക്കും കരിയറിയ 47ആം ഹാട്രിക്കുമാണിത്. ഇന്നത്തെ മൂന്ന് ഗോളുകളോടെ തന്റെ രാജ്യാന്തര ഗോളുകളുടെ എണ്ണം 64 ആക്കി മെസ്സി. ഹാട്രിക്ക് നേടിയ മെസ്സി 69ആം മിനുട്ടില്‍ അഗ്വേറോയുടെ ഗോളിനുള്ള അവസരവും ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *