കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ സഹോദരനും, പ്രതിയുമായ ഷാനുവിന്റെ മൊഴി പുറത്ത്. തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടിരക്ഷപ്പെട്ടിരുന്നെന്നും കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു പറഞ്ഞു. കണ്ടെത്താന്‍ പറ്റാതായതോടെയാണ് സംഘത്തിലുള്ളവര്‍ തിരികെ പോന്നതെന്നും, അനീഷിനെ കോട്ടയത്ത് ഇറക്കിവിട്ടെന്നും ഷാനു വ്യക്തമാക്കി.

എന്നാല്‍, കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും കെവിനെ മര്‍ദിച്ചതായി കഴിഞ്ഞ ദിവസം പുനലൂരില്‍ അറസ്റ്റിലായ പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഷാനുവാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയതെന്നും മര്‍ദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട് ചവിട്ടിയെന്നും കൂട്ടു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *