തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കാനായി ഉന്നതതല യോഗം നടന്നു കൊണ്ടിരിക്കുന്നു. നാളെ അർധരാത്രി മുതൽ സംസ്ഥാന വ്യാപക നിയന്ത്രണം പിൻവലിച്ചേക്കും. തദ്ദേശഭരണ സ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം. ടിപിആർ അനുസരിച്ച് നാലു മേഖലകളായി തിരിച്ച് ഇളവുകൾ നൽകാനാണ് സാധ്യത. ടിപിആർ 30 ന് മുകളിൽ, ടിപിആർ 20 നും 30 നും ഇടയിൽ, ടിപിആർ 8 നും 20 നും ഇടയിൽ, ടിപിആർ 8 ൽ താഴെ. ഈ രീതിയിൽ തരം തിരിച്ചാകും നിയന്ത്രണം.
2021-06-15
