റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതിനെ കുറിച്ച് ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അര്‍ക്കാഡെ ബച്ചെന്‍കോ എന്ന 41കാരനായ മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഭാര്യയാണ് അദ്ദേഹത്തെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

2016ല്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട് ലേഖനമെഴുതിയതു മുതല്‍ അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നു. മുന്‍പ് ഉക്രെയ്ന്‍ ചാനലായ എടിആര്‍ ടിവിയില്‍ അവതാരകനായിരുന്നു ബച്ചെന്‍കോ. തൊഴില്‍പരമായി നേരിടണ്ടി വന്ന പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *