EK News | പെരിന്തല്‍മണ്ണയിലെ  അരുംകൊല ; പ്രതിയെ പിടികൂടാന്‍ സഹായിച്ചത്   ഓട്ടോറിക്ഷ ഡ്രൈവറുടെ  ഇടപെടൽ

മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. എളാട് സ്വദേശി ബാലചന്ദ്രന്‍ എന്നയാളുടെ മകള്‍ ദൃശ്യയാണ് (21)കുത്തേറ്റ് മരിച്ചത്.  ആക്രമണം ആസുത്രിതമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ഓട്ടോറിക്ഷ ഡ്രൈവറായ ജവഹറിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കൊലപാതകം നടത്തിയ ശേഷം സമീപത്തുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിയ പ്രതി ജവഹറിന്റെ ഓട്ടോയില്‍ കയറി. തനിക്ക് സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയെന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജവഹര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ തടഞ്ഞു. ഓട്ടോറിക്ഷ നിര്‍ത്തിയാല്‍ പ്രതി അസ്വസ്ഥനായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ പലരും വിളിച്ച്‌ ദൃശ്യ കൊല്ലപ്പെട്ട വിവരം അറിയിച്ചു. പ്രതി രക്ഷപ്പെട്ട കാര്യവും അറിയിച്ചു.

ഇതോടെ തന്ത്രപരമായി ഓട്ടോറിക്ഷ പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ജവഹര്‍ അവിടെ നാട്ടുകാരനായ സുബിയെ കണ്ടതോടെ അയാള്‍ക്ക് സമീപം കൊണ്ടുവന്ന് നിര്‍ത്തി. പ്രതിയെ പിടികൂടാന്‍ ആവശ്യപ്പെട്ടു. സുബി ഉടനെ വിനീഷിന്റെ കോളറില്‍ പിടികൂടി. ഈ. സമയം ഇയാള്‍ കുതറി രക്ഷപ്പെടാനും ശ്രമിച്ചു. പോലീസുകാരെ വിളിച്ചു പ്രതിയെ കൈമാറുകയായിരുന്നുവെന്നും ജവഹര്‍ പറഞ്ഞു.

നിങ്ങളുടെ പ്രദേശത്ത് ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്തു മെസേജ് ചെയ്യുക

 

Leave a Reply

Your email address will not be published. Required fields are marked *