തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ ആരോപണങ്ങള്‍ക്ക് ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് കാലത്ത് താന്‍ ചവിട്ടി വീഴ്ത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്ന മുഖ്യമന്ത്രി.

സുധാകരന്റേത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. തന്നെ ചവിട്ടി വീഴ്ത്തണമെന്നും മറ്റുമുള്ള വ്യാമോഹങ്ങളൊക്കെ സുധാകരനുണ്ടായിട്ടുണ്ടാകും. പക്ഷേ അത് സ്വപ്‌നാടനം മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇങ്ങനെയൊക്കെ പൊങ്ങച്ചം പറയാമോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതിനേക്കാള്‍ ഗുരുതരമായൊരാരോപണവും മുഖ്യമന്ത്രി കെ.സുധാകരനെതിരേ ആരോപിച്ചു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍വരെ കെ.സുധാകരന്‍ ശ്രമം നടത്തിയ ആളാണ് സുധാകരനെന്നായിരുന്നു ആരോപണം. ഇത് സുധാകരന്റെ വിശ്വസ്തനും ഫൈനാന്‍സിയറുമായിട്ടുള്ള കോണ്‍ഗ്രസ് നേതാവ് തന്റെ വീട്ടില്‍ വന്നു വെളിപ്പെടുത്തിയകാര്യമാണ്. അദ്ദേഹം മരിച്ചുപോയി. അതുകൊണ്ടു പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. തന്റെ മക്കളന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *