അടുക്കള വഴി വീടിനുള്ളില്‍ കയറി, ദൃശ്യയെ കുറേനേരം നോക്കിനിന്നു; പിന്നീട് …. പോലീസിനോട് വിനീഷ് ക്രൂരകൃത്യം വിവരിച്ചപ്പോൾ

മലപ്പുറം: വ്യാഴാഴ്ച പുലര്‍ച്ചെ നടുക്കുന്ന വര്‍ത്തകേട്ടാണ് എളംകുളത്തുകാര്‍ ഉറക്കം ഉണര്‍ന്നത്. വിനീഷ് എന്ന യുവാവ്, 21 വയസുകാരിയായ ദൃശ്യ എന്ന പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തമായ തയാറെടുപ്പോടുകൂടി.
കൊലപാതകം നടത്തിയതെങ്ങനെയെന്ന് വിനീഷ് പോലീസിനോട് വിശദീകരിച്ചു. ദൃശ്യയുടെ വീടിന് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ മണിക്കൂറുകളോളം ഒളിച്ചിരുന്ന ശേഷം രാത്രിയോടെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചാണ് വിനീഷ് ദൃശ്യയുടെ വീടിനുള്ളിലേക്ക് കടന്നത്. മുകളിലത്തെ നിലയിലേക്ക് എത്തിയ വിനീഷ് ദൃശ്യ വരുന്നതും നോക്കി കാത്തിരുന്നു. അവിടെ വിനീഷിന് പിഴച്ചു. ദൃശ്യയുടെ മുറി താഴെയായിരുന്നു. മാതാപിതാക്കള്‍ ഉറങ്ങിയാ തക്കം നോക്കി വിനീഷ് ദൃശ്യ കിടക്കുന്ന താഴത്തെ മുറിയിലേക്ക് പോയി. ദൃശ്യയുടെ അടുത്തെത്തിയ വിനീഷ് കുറേനേരം ദൃശ്യയെയും നോക്കി നിന്നു. അപ്രതീക്ഷിതമായാണ് സഹോദരി ദേവശ്രീയുടെ വരവ്. വിനീഷ് ദേവശ്രീയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അടുക്കളയില്‍ നിന്നും കരുതിയ കത്തി ഉപയോഗിച്ച്‌ ദൃശ്യയെയും കുത്തി കൊലപ്പെടുത്തി.

കൃത്യം നടത്തിയ വിനീഷ് സമീപത്തെ പറമ്പിലൂടെയാണ് കടന്നുകളഞ്ഞത്. വിനീഷ് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിരുന്നു. വിനീഷിനെ കൊല്ലപ്പെട്ട പെണ്‍കുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.പ്രതിയെ എത്തിക്കുന്ന സമയത്തു ദൃശ്യയുടെ വീടിന് സമീപത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. അക്രമസാധ്യത കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയശേഷമാണ് തെളിവെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *