തോക്കും വെടിയുണ്ടയുമായി നടക്കുന്ന പിണറായി വിജയനാണോ ഇതുവരെ തോക്ക് ഉപയോഗിക്കാത്ത താനാണോ മാഫിയ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ഇന്നലെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുധാകരന്‍.

“വെടിയുണ്ട ആരില്‍ നിന്നാണ് പിടിച്ചത്? എന്തിനാണ് ഉണ്ട കൊണ്ടുനടന്നത്? ഉണ്ടയുണ്ടെങ്കില്‍ തോക്കുമുണ്ടാകുമല്ലോ. തോക്കുമായി നടക്കുന്ന, വെടിയുണ്ട പേറി നടക്കുന്ന പിണറായി വിജയനാണോ മാഫിയ അതോ ഇതുവരെ ഒരു തോക്കും ഉപയോഗിക്കാത്ത ഞാനാണോ മാഫിയ? വെടിയുണ്ട കണ്ടെടുത്ത കേസില്‍ കോടതിയില്‍ നിന്ന് പിണറായിക്ക് തിരിച്ചടി കിട്ടിയതാണ്. ജനം വിലയിരുത്തട്ടെ, ഈ നാട് വിലയിരുത്തട്ടെ”. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *