കണ്ണൂര്‍: പിണറായി വിജയനെ വെടിവെക്കാന്‍ കെ. സുധാകരന്‍ ഗുണ്ടാസംഘത്തെ ഏര്‍പ്പാടാക്കിയെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്‍. തന്നെ വധിക്കാന്‍ ശ്രമിച്ചയാളെ വര്‍ഷങ്ങളായി സുരക്ഷിത കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു. .കേസുമായി ബന്ധപ്പെട്ട് പതിനേഴ് വര്‍ഷം അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതിന് ശേഷം പുറത്തിറങ്ങിയ അയാളെ സംരക്ഷിക്കുന്നത് കെ. സുധാകരനാണ്.

തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ ലക്ഷ്യംവച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു. അതിന് വേണ്ടി വാടക കൊലയാളികളെ കണ്ടെത്തി. ആയുധം നല്‍കിയാണ് കൊലപാതകം പ്ലാന്‍ ചെയ്തത്. ട്രെയിനില്‍ പോകുമ്ബോള്‍ പിണറായി വിജയനെ കൊല്ലാനാണ് തീരുമാനിച്ചത്. അങ്ങോട്ടു പോകുമ്ബോള്‍ താനും പിണറായിയും ഒരുമിച്ചായിരുന്നു. തിരിച്ചു വന്നപ്പോള്‍ താന്‍ ഒറ്റക്കായിരുന്നു. പിണറായി ഇല്ലെങ്കില്‍ തന്നെ കൊല്ലാനായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇ. പി ജയരാജന്‍ പറഞ്ഞു. തനിക്കെതിരായ വധശ്രമക്കേസില്‍ രണ്ട് പേരുടെ വിചാരണ കോടതി മാറ്റിവച്ചു. അപ്പീല്‍ കേസിന്റെ ഭാഗമായിട്ടാണ് വിചാരണ മാറ്റിയത്. ബാക്കിയുള്ള പ്രതികളെ വിചാരണ നടത്തിയാണ് ശിക്ഷിച്ചതെന്നും ഇ. പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *