കൊച്ചി: പ്രണയവിവാഹത്തെത്തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചില പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *