മ്മമാര്‍ക്കു വേണ്ടിയുള്ള ദിവസം പോലെ തന്നെ ആഘോഷമാവുകയാണ് ഫാദേഴ്സ് ഡേയും. നിരവധി പേരാണ് തങ്ങളുടെ സൂപ്പര്‍ഹീറോ അച്ഛന് ആശംസകളുമായി എത്തുന്നത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഫാദേഴ്സ് ഡേ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

അച്ഛന്‍ വിശ്വനാഥന്‍ നായര്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. കസേരയില്‍ ഇരിക്കുന്ന അച്ഛന്റെ പിന്നിലായി നില്‍ക്കുന്ന മോഹന്‍ലാലാണ് ചിത്രത്തില്‍. ഹാപ്പി ഫാദേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സൂപ്പര്‍താരത്തിന്റെയും അച്ഛന്റേയും ചിത്രം. നിരവധി ആരാധകരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയിരിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/351055669721038

Leave a Reply

Your email address will not be published. Required fields are marked *