കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്ത് അപകടത്തിൽ മരിച്ച അഞ്ചു പേരും പാലക്കാട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിഡ്രൈവര്‍. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്. പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം നടന്നത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *