ആലപ്പുഴ: പുന്നപ്രയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാടയ്ക്കല്‍ സ്വദേശി ഗോഡ്‌സന്റെ ഭാര്യ അഖിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളുകളായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു അഖിലയെന്ന് വീട്ടുകാര്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. ഇന്നലെ ഉച്ചയ്ക്ക് വള്ളികുന്നത്ത് നവവധു സുചിത്ര തൂങ്ങിമരിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ സമാനമായ രീതിയിലുള്ള അഞ്ചാമത്തെ മരണമാണിത്. കൊല്ലത്ത് ബാങ്ക് മാനേജരായ ശ്രീജ, പുനലൂരില്‍ നഴ്സായ ലിജി ജോണ്‍, തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന എന്നിവരാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയയെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് അഞ്ചു മരണം കൂടി സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *