എം സി ജോസഫൈനെതിരെ വനിത കമ്മിഷനില്‍ തന്നെ പരാതി, കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യം

കൊല്ലം: വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന് എതിരെ വനിതാ കമ്മിഷനില്‍ തന്നെ പരാതി. ടെലിവിഷന്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ കൊല്ലം ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണയാണ് കമ്മിഷനില്‍ പരാതി നല്‍കിയത്. ജോസഫൈനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത ജോസഫൈന്‍ അല്‍പ്പം മുന്നേ നിഷേധിച്ചിരുന്നു. അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *