മലപ്പുറം: പന്തല്ലൂരില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കൊണ്ടോട്ടി വീട്ടില്‍ ഫാത്തിമ ഇസ്രത്ത്, കൊണ്ടോട്ടി വീട്ടില്‍ ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്. മഞ്ചേരി ആനക്കയം പന്തല്ലൂരില്‍ മില്ലിന്‍പടിയിലെ കടവിലാണ് സംഭവം. ഉച്ചയോടുകൂടി കുളിക്കാനിറങ്ങിയതായിരുന്നു.

നാല് പേരടങ്ങുന്ന സംഘമാണ് കടവിലെത്തിയത്. കുളിക്കുന്നതിനിടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടു. രണ്ടുപേരെ തിരച്ചില്‍ നടത്തി കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാള്‍ക്കായി അഗ്‌നി രക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍.

Leave a Reply

Your email address will not be published. Required fields are marked *