കൊച്ചി: ആലുവയിൽ ഭർത്താവ് ​ഗർഭിണിയായ ഭാര്യയെയും ഭാര്യപിതാവിനെയും ക്രുരമായി മർദ്ദിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർത്താവായ ജൗഹർ അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ പിതാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതി നാല് മാസം ​ഗർഭിണിയാണ്.

ആലുവ തുരുത്ത് സ്വദേശിയായ സലീമിൻറെ മകൾ നഹ്‌ലത്തിനെയാണ് ഭർത്താവ് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകളെ പിടിച്ചുമാറ്റാനെത്തിയ സലീമിനും മർദ്ദനമേറ്റിരുന്നു. പറവൂർ മന്നം സ്വദേശി ജൗഹറിൻറെയും നഹ്‌ലത്തിന്റേയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. പത്ത് ലക്ഷം രൂപ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കകം കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയതായി നഹ്‌ലത്ത് ബന്ധുക്കളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *