സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന്‍ കൂടി നൽകി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിക്ക് വിരാമാമിട്ടുകൊണ്ട് 6,34,270 ഡോസ് വാക്‌സീന്‍ കൂടി കേരളത്തിനു ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സീന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സീന്‍ കോഴിക്കോടും 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്‌സീന്‍ തിരുവനന്തപുരത്തുമെത്തി. ഇതോടൊപ്പം 55,580 കോവാക്‌സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ചൊവ്വാഴ്ച രണ്ടു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ബുധനാഴ്ച 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,40,86,797 പേരാണ് വാക്‌സീന്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *