തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. തിങ്കളാഴ്ച രാത്രി തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ്ങിയ വനിതകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. യു.കെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വർക്കല പൊലീസ് സ്റ്റേഷനിലാണ് വനിതകൾ പരാതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നടക്കാനിറങ്ങിയ തങ്ങൾക്ക് നേരെ ചിലർ നഗ്നതാ പ്രദർശനം നടത്തിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ഇവർ പറയുന്നു.കഴിഞ്ഞ എട്ട് മാസമായി വർക്കലയിലെ ഒരു ഹോം സ്‌റ്റേയിലാണ് മൂന്ന് പേരും താമസിക്കുന്നത്. ഇവർക്കൊപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *