കോഴിക്കോട് ; കോഴിക്കോട് അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. ചിന്താവളപ്പ് റോഡിലാണ് ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാദരാ മന്ദിരം സ്വദേശി ജുറൈസിനെ അറസ്റ്റ് ചെയ്തു .തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചിന്താവളപ്പ്, എലത്തൂര്‍, നല്ലളം,,വെള്ളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റഡിയിലുള്ളയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ടെലികോം മന്ത്രാലയത്തെ അറിയിക്കാതെ വിദേശകോളുകളടക്കം ആളുകളില്‍ എത്തിച്ചുവെന്നാണ് വിവരം. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചുവന്നത്. വിദേശ കോളുകൾ അടക്കം കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഐ.ബി കണ്ടെത്തി. നമ്പറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഐ.ബി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന് പിന്നില്‍ കുഴല്‍പ്പണ ഇടപാടും മറ്റും ഐബി പരിശോധിച്ച് വരികയാണ്. കെട്ടിടങ്ങളില്‍ ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തും. അധികം ബഹളം ഇല്ലാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മുറികള്‍ വാടകക്കെടുത്തത്. ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് തൊട്ടടുത്ത കടയുടമകള്‍ക്ക് പോലും വ്യക്തമായ വിവരമില്ല. കടയില്‍ സ്ഥിരം വരാറില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *