കോവിഡ് വ്യാപനം; കേരളത്തിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും

ന്യൂ ഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും. രോഗ വ്യാപനവും, ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കും കുറയാത്തതിന്‍റെ കാരണങ്ങൾ സംഘം പരിശോധിക്കും. കേരളത്തിന് പുറമെ അരുണാചൽ, ത്രിപുര, ഛത്തീസ്ഗഡ്, ഒഡീഷ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര സംഘം സന്ദർശി‌ക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കേസുകളും 853 മരണവും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ നാല് ലക്ഷം കടന്നു. ആകെ കോവിഡ് മരണം 4,00,312 ആയി.

Leave a Reply

Your email address will not be published. Required fields are marked *