ഗര്‍ഭിണായിയാരിക്കെ തന്നോടൊപ്പം അമ്പലത്തില്‍ വരെ വന്നു; കുഞ്ഞിനെ കൊന്ന രേഷ്മയെ ഇനി ഭാര്യയായി സ്വീകരിക്കില്ലെന്ന് ഭർത്താവ്  വിഷ്ണു

കല്ലുവാതില്‍ക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന സംഭവത്തില്‍ ഭാര്യ രേഷ്മയുമായി മുമ്പുണ്ടായിരുന്ന തര്‍ക്കങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഭര്‍ത്താവ് വിഷ്ണു. രേഷ്മയുടെ ചാറ്റിംഗുമായി ബന്ധപ്പെട്ട് മുമ്പൊരിക്കല്‍ തര്‍ക്കമുണ്ടായിരുന്നു. അനന്തുവിനെ കാണുവാൻ വേണ്ടി വീട്ടില്‍ നിന്നു പോയ രേഷ്മയെ പകുതി വഴിയില്‍ വെച്ച് തിരിച്ചു കൊണ്ടുവരികയായിരുന്നു. കുഞ്ഞിനെ കൊന്ന രേഷ്മയെ ഇനി ഭാര്യയായി സ്വീകരിക്കില്ലെന്നും വിഷ്ണു പറഞ്ഞു. അനന്തു എന്നയാളുമായി ചാറ്റിംഗ് ഉണ്ടെന്ന് അറിഞ്ഞപ്പോഴും ആ അക്കൗണ്ടിനു പിന്നില്‍ തന്റെ ബന്ധുക്കള്‍ തന്നെയായിരുന്നെന്ന് കരുതിയില്ലെന്ന് വിഷ്ണു പറയുന്നു. അവരെ സംശയിച്ചതേയില്ല. ചാറ്റ് ചെയ്തിട്ടുണ്ടാകാമെങ്കിലും അവര്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. സഹോദരന്റെ ഭാര്യയായ ഗ്രീഷ്മ നല്ല രീതിയിലാണ് എല്ലാവരോടും പെരുമാറിയിരുന്നത്.

രേഷ്മ ഗര്‍ഭിണിയായ വിവരം ഒരിക്കല്‍ പോലും അറിഞ്ഞില്ലെന്നാണ് വിഷ്ണു പറയുന്നത്. ദിവസവും തന്നോടൊപ്പമുള്ള രേഷ്മ രണ്ട് ദിവസം മുമ്പ് വരെ കൂടെ അമ്പലത്തില്‍ പോയിരുന്നു. സംഭവം നടന്നയന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നു തന്നത് രേഷ്മയാണ്. എന്നാല്‍ അപ്പോഴും രേഷ്മ ഗര്‍ഭിണിയാണെന്ന് മനസ്സിലായില്ലെന്നും വിഷ്ണു പറയുന്നു.
‘അറസ്റ്റ് നടക്കുന്നതിന് 10 മിനുട്ട് മുമ്പും എന്നോട് സംസാരിച്ചു കൊണ്ടിരുന്നതാണ്. അന്ന് ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ എന്താണ് റിസല്‍ട്ട് വരാന്‍ വൈകുന്നതെന്ന് രേഷ്മയോട് ചോദിച്ചിരുന്നു. വന്നിട്ട് നിങ്ങള്‍ക്കെന്താണെന്ന് രേഷ്മ ചോദിച്ചു. അപ്പോഴും സംശയം തോന്നിയില്ല,’ വിഷ്ണു പറഞ്ഞു.  അന്ന് എന്നോട് ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു. രണ്ടു വയസ്സുള്ള മോളെ തന്റെയടുത്ത് നിര്‍ത്തുമെന്നും വിഷ്ണു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *