സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് മുകേഷ്; എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി

കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് മുകേഷിനെതിരെ  ബാലാവകാശ കമ്മീഷന് പരാതി നല്‍കി. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്‍റെ പേരില്‍  ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം.

പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് കൊല്ലം എംഎൽഎ കയർത്തു സംസാരിക്കുന്നത്.  സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുകേഷിനെ വിളിച്ച വിദ്യാർഥി ആരെന്ന് വ്യക്തമായിട്ടില്ല.

1 Comment

  1. നന്നായി, കാരണം കൂടി ചോദിച്ചില്ല അയാൾ

Leave a Reply

Your email address will not be published. Required fields are marked *