മുകേഷിന്റെ ഫോണ്‍ വിളിയിലെ ഗൂഢാലോചന വാദം പൊളിഞ്ഞു. :മുകേഷ് എംഎല്‍എയെ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയതോടെയാണ് ഇത്. മീറ്റ്ന സ്വദേശിയാണ് കുട്ടി. കൂട്ടുകാരന് വേണ്ടിയാണ് മുകേഷ് എം എല്‍ എയെ വിളിച്ചത്. വിളിച്ചത് സിപിഎം കുടുംബത്തിലെ അംഗമാണ്. ഫോണ്‍ വിളിയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഗൂഢാലോചനയെന്ന മുകേഷിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

പുതിയ ഫോണിന് വേണ്ടിയാണ് വിളിച്ചത്. സിനിമ നടന്‍ ആയതിനാല്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്തു. കുട്ടി ബാലസംഘം നേതാവ് ആണെന്നും വ്യക്തമായി. സിപിഎം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ബാലസംഘം. കുട്ടിയുടെ അച്ഛന്‍ സിഐടിയു പ്രവര്‍ത്തകനാണ് .പ്രശ്‌നം പരിഹരിച്ചതായി ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ പറഞ്ഞു. ഇതോടെ മുകേഷിന്റെ ചതി വാദം പൊളിഞ്ഞു. തന്നെ കുടുക്കാന്‍ മറ്റു രാഷ്ട്രീയക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് ഫോണ്‍ വിളി എന്നായിരുന്നു മുകേഷ് വിശദീകരിക്കാന്‍ ശ്രമിച്ചത്. പൊലീസില്‍ പരാതി കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *