കൊച്ചി: മുഖം ചാക്ക് കൊണ്ട് മൂടിക്കെട്ടി ദേഹമാകെ മുറിവുകളുമായി നായക്കുട്ടിയെ കണ്ടെത്തി. പുഴയിലേക്ക് കയറുകൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു നായ. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കണ്ടെത്തിയ നായക്കുട്ടിയെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുളിക്കാനെത്തിയ ആനപ്പാപ്പാൻ ഈശ്വരനാണ് നായയെ കണ്ടത്. കയറിൽ കെട്ടിവലിച്ചാണ് നായയെ പുഴയ്ക്കരികിലെ നടപ്പാതയിലേക്ക് എത്തിച്ചിരിക്കുന്നത്. നടപ്പാത നിറയെ നായയെ കെട്ടിവലിച്ച പാടുകളും രക്തക്കറയുമാണ്. കാലുകളിലെ നഖങ്ങളെല്ലാം വിണ്ടുകീറിയിട്ടുണ്ടെന്നും ശരീരം മുഴുവൻ മുറിഞ്ഞിരിക്കുകയായിരുന്നുവെന്നും മൃഗസ്‌നേഹികളുടെ സംഘടനയായ ദയയുടെ കോർഡിനേറ്റർ അമ്പിളി പുരയ്ക്കൽ പറഞ്ഞു. വിവരം പോലീസിൽ അറിയിച്ചിട്ടുണ്ടെന്നും പരാതി നൽകിയിട്ടുണ്ടെന്നും ദയ പ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *