കണ്ണൂരിൽ വാക്സിൻ മാറി നൽകി, ഒന്നാം ഡോസ് കൊവാക്സിൻ എടുത്തയാൾക്ക് രണ്ടാമത് നൽകിയത് കൊവിഷീൽഡ്

കണ്ണൂർ: കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

സംഭവം മൂന്നംഗ മെഡിക്കൽ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ് വാക്സീൻ സ്വീകരിച്ച വ്യക്തിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ഇനി മൂന്നാം ഡോസ് സ്വീകരിക്കണോ എന്നത് ശരീരത്തിലെ ആന്‍റിബോഡി പരിശോധിച്ചതിന് ശേഷം തീരുമാനിച്ചാൽ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *