ടെലിവിഷന്‍ ചര്‍ച്ചക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അദ്ദേഹത്തിന്റെ നടപടി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെയാണ് ഖേദപ്രകടനം.ട്രെയിന്‍ വൈകിയത് മൂലം ചര്‍ച്ച തുടങ്ങി 15 മിനിറ്റ് കഴിഞ്ഞാണ് എത്തിയത്. ചര്‍ച്ച തുടങ്ങിയതുകൊണ്ട് ക്യാമറയ്ക്ക് മുന്‍പില്‍ ഇരുന്നപ്പോള്‍ മുഖം കഴുകാനുള്ള സമയം ലഭിച്ചില്ല. ബാഗില്‍ ടവ്വല്‍ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന എന്‍95 വെള്ള മാസ്‌ക് ഒരെണ്ണം പുതിയത് ഉണ്ടായിരുന്നു. ആ മാസ്‌ക് കൊണ്ട് വിയര്‍പ്പ് തുള്ളികള്‍ ഒപ്പിയെടുക്കുകയാണുണ്ടായത്. തന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നല്‍കാന്‍ ഇടയാക്കിയതില്‍ ഖേദമുണ്ട്. ഇത്തരം വീഴ്ചകള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *