തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഡൗണിൽ കൂടുതൽ ഇളവുകളില്ല. കേരളത്തിലെ ബക്രീദ് ഇളവുകൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്തിനു പിന്നാലെയാണ് കൂടുതൽ  ഇളവുകൾ അനുവദിക്കേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.അതേസമയം, വാരാന്ത്യ ലോക്ഡൗൺ തുടരാനും  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക് ഡൗൺ തുടരും. ടി പി ആർ മാനദണ്ഡങ്ങളിൽ മാറ്റമില്ല. ടി പി ആർ 15ന് മുകളിലുള്ള തദ്ദേശപ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരിക്കും. ബക്രീദ് പ്രമാണിച്ച് നൽകിയ പെരുന്നാൾ ഇളവുകൾ സംസ്ഥാനത്ത് ഇന്ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *