കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. ഇതു ശരിവയ്ക്കുന്നതാണ് ശനിയാഴ്ച പൊലീസിനു ലഭിച്ച റിപ്പോർട്ടിലുമുള്ളതെന്നാണ് അറിയുന്നത്. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടിൽ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് അനന്യയുടെ പങ്കാളിയും ജീവനൊടുക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പൊലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് കൈമാറിയിരുന്നു.

അതെ സമയം ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടർന്ന് ട്രാൻസ്‌ജെൻഡർ അനന്യ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഡോ. റോയി എബ്രഹാം കള്ളുവേലിൽ അദ്ധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി.

Leave a Reply

Your email address will not be published. Required fields are marked *