സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കണ്ണൂർ മാട്ടൂലിരിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി പിരിച്ചത് 46.78 കോടി രൂപ. രണ്ട് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സമാഹരിച്ചത്. എം. വിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ചികിത്സാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. 7,70,000 പേരാണ് ഇത്രയും പണം നൽകിയതെന്നും ചികിത്സാ കമ്മിറ്റി അറിയിച്ചു. മുഹമ്മദിന്റെ സഹോദരി അഫ്രയും ഇതേ രോഗത്താൽ ദുരിതമനുഭവിക്കുന്ന കുട്ടിയാണ്. രോഗം തിരിച്ചറിയാൻ വൈകിയതോടെയാണ് അഫ്ര വീൽചെയറിലായത്. അഫ്രയെ ബാധിച്ച രോഗം മുഹമ്മദിനും കണ്ടെത്തിയതോടെ സഹായം അഭ്യർത്ഥിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. മുഹമ്മദിന് രണ്ട് വയസ് ആകുന്നതിന് മുൻപ് സോൾജൻസ്മ എന്ന ലോകത്തിലെ വിലകൂടിയ മരുന്ന് ഒരു ഡോസ് കുത്തിവയ്ക്കണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. സംഭവം വാർത്തയായതോടെ മുഹമ്മദിനായി ലോകം കൈകോർത്തു. ആറ് ദിവസം കൊണ്ടാണ് മരുന്നിന് ആവശ്യമായ പതിനെട്ട് രൂപ സമാഹരിച്ചത്. അഫ്രക്കുള്ള മരുന്നിനും ചികിത്സക്കും തുക മാറ്റിയതിനു ശേഷം ബാക്കിവരുന്ന തുക സമാന രോഗത്താൽ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുട്ടികളുടെ ചികിത്സയ്ക്ക് നൽകാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *