താലിബാൻ ക്രൂരത ; അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ മരത്തിൽ കെട്ടിയിട്ട ശേഷം തൊണ്ട മുറിച്ചെടുത്തു കൊലപ്പെടുത്തി (വീഡിയോ )

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ. അഫ്‌ഗാനിലെ ഹാസ്യനടൻ ആയ നസർ മുഹമ്മദിനെയാണ് താലിബാൻ തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയും മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. നസറിനെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുഹമ്മദ് ‘അജ്ഞാത’ തോക്കുധാരികളാൽ കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയതിന് ശേഷമാണ് അദ്ദേഹത്തെ താലിബാൻ പ്രവർത്തകർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

നിങ്ങളുടെ പ്രദേശത്ത് ഈവനിംഗ് കേരള ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ക്ലിക്ക് ചെയ്യുക 

ജൂലൈ 27 ന് ഇറാൻ ഇന്റർനാഷണലിന്റെ മുതിർന്ന ലേഖകൻ താജുദെൻ സോറഷ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘ഈ വീഡിയോയിൽ കാണ്ടഹാറി ഹാസ്യനടൻ, ഖാഷയെന്ന് വിളിക്കുന്ന നസർ മുഹമ്മദിനെ താലിബാൻ അറസ്റ്റ് ചെയ്യുകയും കാറിനുള്ളിൽ വെച്ച് അദ്ദേഹത്തെ മർദ്ദിക്കുന്നതും വ്യക്തമാണ്. ഇതിനു ശേഷം താലിബാൻ തന്നെയാണ് ഖാഷയെ കൊലപ്പെടുത്തിയത്,’ സോറഷ് ട്വിറ്ററിൽ കുറിച്ചു. തീവ്രവാദികളിൽ ഒരാൾ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മുഖത്ത് പലതവണ അടിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

https://twitter.com/vatantoday/status/1419933370243555342?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1419933370243555342%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Fworld%2Fafghanistan-comedian-nazar-mohammad-brutally-killed-by-taliban-rv-414313.html

 ജനപ്രിയ ഹാസ്യനടനെ കഴുത്ത് മുറിച്ച് നിലത്ത് കിടക്കുന്നതായി കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ സേന പിൻവാങ്ങിയതിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാവുകയാണ്. നിരവധി പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *